ഫോട്ടോസ്റ്റാറ്റ് സൗകര്യം വളരെ പരിമിതമായ തരത്തിൽ മാത്രമെ ലൈബ്രറിയിൽ നിന്ന് ലഭിക്കൂ . ഈ സൗകര്യം പഠന സംബന്ധമായ കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക .
ദയവായി സഹകരിക്കുക
ലൈബ്രേറിയൻ
Sunday, November 13, 2016
സുപ്രസിദ്ധ എഴുത്തുകാരനായ ബെന്യാമിനോടൊപ്പം ഒരു പകൽ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ കേരളത്തിലെ കോളേജിൽ നിന്നും 25 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു . നമ്മുടെ കോളേജിൽ നിന്നും ആദിത്യ വി ചന്ദ്രൻ , അതുല്യ എസ് മോഹൻ (S3 കെമിസ്ട്രി ) എന്നിവരെ തിരഞ്ഞെടുത്തു . ഇവർ രചിച്ച ആസ്വാദനകുറിപ്പാണ് തിരഞ്ഞെടുപ്പിന് ആധാരമായത് . എല്ലാ മംഗളങ്ങളും നേരുന്നു
Wednesday, November 9, 2016
2016 ഒക്ടോബർ മാസം 16 തീയതി ബഹു . ഏറത്തു വില്ലേജ് ഓഫീസർ മുൻമ്പാകെ ഏറത്തു വില്ലേജിൽ കൊറ്റനല്ലൂർ മുറിയിൽ മണക്കാല പ്ലാത്തറ വിള തെക്കേതിൽ വീട്ടിലെ പരേതനായ ഡി ജോയിയുടെ മകൾ ഡാർളി ജോയി ( ) നൽകുന്ന മൊഴി .
സർ , ഞാൻ പഞ്ചാബ്, ചണ്ഡിഗറിൽ സെക്ടർ 21 സി യിൽ താമസിച്ചു വരുന്നു
Sunday, November 6, 2016
പുസ്തകോത്സവം 2016
സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും സാഹിത്യ പ്രവർത്തക സംഘത്തിന്റെ വില്പന ശാഖ യായ നാഷണൽ ബുക് സ്റ്റാളിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 17,18 (വ്യാഴം , വെള്ളി ) തീയതികളിൽ പുസ്തകോത്സവം കോളേജിൽ സംഘടിപ്പിക്കുന്നു .
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ദേശീയവും അന്തർ ദേശീയവും മായി ശ്രദ്ധ നേടിയ നിരവധി പുസ്തകങ്ങൾ ഈ പുസ്തകോത്സവത്തിൽ ലഭ്യമാകുന്നതാണ് . എല്ലാ അദ്ധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും സഹൃദയം സ്വാഗതം ചെയ്യുന്നു .