Monday, February 13, 2017

 സെൻറ് സ്റ്റീ ഫൻസ്  കോളേജ് , പത്തനാപുരം
നോട്ടീസ്
വായനക്കൂട്ടം 

                                     സെൻറ് സ്റ്റീഫൻസ്  കോളേജ് ലൈബ്രറിയുടേയും  ഇംഗ്ലീഷ്  ഡി പ്പാർ ട്ട് മെൻറ്  പൌരസ്ത്യ  ഭാഷ ഡി പ്പാർ ട്ട് മെൻറ്  എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തിൽ  വായനക്കൂട്ടം (റീഡേഴ്സ് ഫോറം) കോളേജിൽ  പ്രവർത്തിക്കുന്നു . വായന ക്കൂട്ടത്തിലൂടെ  പുതിയ  പുസ്തകത്തെ  കുറിച്ചുള്ള  ചർച്ചകൾ , വിദ്യാർത്ഥികളുടെ  സാഹിത്യപരമായ  കഴിവുകളുടെ  വികസനം  എന്നിവയാണ്  ലക്ഷ്യമിടുന്നത് . എല്ലാ  മാസവും  കോളേജ്  ലൈബ്രറിയിൽ  വെച്ച്  വായനക്കൂട്ടം  നടത്തപ്പെടുന്നതാണ് .
വായനക്കൂട്ടം (റീഡേഴ്സ് ഫോറം) ത്തിൽ  ചേരാൻ താൽപ്പര്യ പ്പെടുന്ന  വിദ്യാർത്ഥികൾ  തങ്ങളുടെ  പേര്  ലൈബ്രറിയിൽ  രജിസ്റ്റർ  ചെയ്യേണ്ടതാണ് .

പ്രിൻസിപ്പാൾ 

Friday, February 3, 2017

മൂഹത്തിൽ  ക്രിമിനൽ  സ്വാഭാവം  കുറയുകയും , മികച്ച  ആരോഗ്യ  നിലവാരം  ഉണ്ടാകുകയും
വിദ്യാഭാസ പരമായി  ഉയർന്നു വരികയും  കുട്ടികളുടെ പരിപാലനത്തിനും  സ്ത്രീകളുടെയും  സുരക്ഷയ്ക്കും സാമ്പത്തിക  നിലവാരമുള്ള  ഒരു സമൂഹമായി  നമ്മുടെ  നാട്  വളരണമെന്ന്  നമ്മൾ  ആഗ്രഹിക്കുന്നു .

ന്നാൽ  ഇത്തരമൊരു  മാറ്റത്തിൽ  ലൈബ്രറിയുടെ  പങ്ക്  തിരിയിച്ചറിയാത്ത  ഒരു  സമൂഹമാണ്  നമ്മുടേത് . ചെറുപ്പം  മുതൽക്കേ  ലൈബ്രറിയും  പുസ്തകവും  ഉപയോഗിച്ച്  ശീലിക്കുന്ന  കുട്ടികളിലുണ്ടാകുന്ന  മാനസിക  പരിവർത്തനം  എത്ര  ആഴത്തിലുള്ളതാണെന്നു  ചിന്തിക്കുന്ന  ഒരാൾക്ക്  മനസ്സിലാക്കാവുന്നതേയുള്ളൂ .
നമ്മുടെ  സ്കൂളുകളിൽ  ലൈബ്രറിയില്ല  കുട്ടികളെ  വായനയിലേക്ക്  നയിക്കാൻ  ലൈബ്രേറിയനും  ഇല്ല . ഹയർ  സെക്കണ്ടറി യിൽ  പോലും  ഇത്തരമൊരു  സൗകര്യം  ഇല്ല  എന്നത്  നമ്മുടെ  കേരള  സമൂഹത്തിന്റെ  മനസ്സിനെ  അളക്കാൻ  ഉപയോഗിക്കാം .
പൊടി പിടിച്ചു  മുഷിഞ്ഞു  നാറിയ  പുസ്തകപ്പുരകൾ  തുറക്കാറേയില്ല  എന്ന്  എല്ലാ  അധികാരികൾക്കും  അറിയാം . കാരണം  പുസ്തകം നഷ്ടപ്പെടുമോ  എന്ന  ഭയം . ഒരു  അധ്യാപികക്ക്  അധിക ചുമതല  നൽകി  കൂടുതൽ "പണി " കൊടുത്താൽ  തീർക്കാവുന്ന  പ്രശ്നമല്ല  ഇതെന്ന്  നമ്മൾ  എന്ന്  തിരിച്ചറിയും !
ഇതിൻറെ  പരിഹാരം ക്വാളിഫൈഡ്  ആയ  ലൈബ്രേറിയനെ  നിയമിക്കുക  എന്നതാണെന്ന്  തിരിച്ചറിയാത്ത തു കൊണ്ടല്ല , ഹൈ കോടതി  വിധി  ഇല്ലാത്തതു  കൊണ്ടല്ല !!
 പിന്നെ  എന്ത് കൊണ്ടാണെന്നു  കാരണങ്ങൾ  നമ്മൾ  കണ്ടുപിടിച്ചു   ഒരു  തലമുറയുടെ  ബൗദ്ധിക  വളർച്ചയ്ക്ക്  തുരങ്കം  വെച്ച്  കൊണ്ടിരിക്കുന്നു !!! . വെറുതെ  ലൈക്ക്  ചെയ്യണ്ട . ഷെയർ യുവർ  thoughts  ആൻഡ് ആക്ഷൻ