Wednesday, November 23, 2016

നോട്ടീസ് 
ഫോട്ടോസ്റ്റാറ്റ്  സൗകര്യം  വളരെ  പരിമിതമായ  തരത്തിൽ  മാത്രമെ  ലൈബ്രറിയിൽ  നിന്ന്  ലഭിക്കൂ . ഈ  സൗകര്യം  പഠന സംബന്ധമായ  കാര്യങ്ങൾക്കു  മാത്രം  ഉപയോഗിക്കുക .
ദയവായി സഹകരിക്കുക 

ലൈബ്രേറിയൻ 

Sunday, November 13, 2016

സുപ്രസിദ്ധ  എഴുത്തുകാരനായ  ബെന്യാമിനോടൊപ്പം  ഒരു  പകൽ  എന്ന  പ്രോഗ്രാമിൽ പങ്കെടുക്കാൻ  കേരളത്തിലെ  കോളേജിൽ  നിന്നും 25 വിദ്യാർത്ഥികളെ  തിരഞ്ഞെടുത്തു . നമ്മുടെ  കോളേജിൽ  നിന്നും  ആദിത്യ വി  ചന്ദ്രൻ , അതുല്യ എസ്  മോഹൻ  (S3 കെമിസ്ട്രി ) എന്നിവരെ  തിരഞ്ഞെടുത്തു . ഇവർ  രചിച്ച  ആസ്വാദനകുറിപ്പാണ്  തിരഞ്ഞെടുപ്പിന്  ആധാരമായത് . എല്ലാ  മംഗളങ്ങളും  നേരുന്നു 

Wednesday, November 9, 2016

2016 ഒക്ടോബർ  മാസം  16 തീയതി  ബഹു . ഏറത്തു  വില്ലേജ്  ഓഫീസർ  മുൻമ്പാകെ  ഏറത്തു  വില്ലേജിൽ  കൊറ്റനല്ലൂർ  മുറിയിൽ  മണക്കാല  പ്ലാത്തറ വിള  തെക്കേതിൽ  വീട്ടിലെ  പരേതനായ  ഡി ജോയിയുടെ  മകൾ  ഡാർളി  ജോയി ( ) നൽകുന്ന  മൊഴി .
സർ , ഞാൻ  പഞ്ചാബ്, ചണ്ഡിഗറിൽ  സെക്ടർ 21 സി യിൽ  താമസിച്ചു  വരുന്നു 

Sunday, November 6, 2016


പുസ്തകോത്സവം  2016

സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും സാഹിത്യ പ്രവർത്തക  സംഘത്തിന്റെ  വില്പന  ശാഖ യായ നാഷണൽ ബുക് സ്റ്റാളിന്റെ യും   സംയുക്ത ആഭിമുഖ്യത്തിൽ  നവംബർ 17,18  (വ്യാഴം , വെള്ളി ) തീയതികളിൽ  പുസ്തകോത്സവം  കോളേജിൽ  സംഘടിപ്പിക്കുന്നു .
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള  ദേശീയവും  അന്തർ  ദേശീയവും മായി ശ്രദ്ധ  നേടിയ  നിരവധി  പുസ്തകങ്ങൾ  ഈ  പുസ്തകോത്സവത്തിൽ ലഭ്യമാകുന്നതാണ് . എല്ലാ  അദ്ധ്യാപകരെയും  അനധ്യാപകരെയും  വിദ്യാർത്ഥികളെയും  സഹൃദയം  സ്വാഗതം  ചെയ്യുന്നു .
 എന്ന്
ലൈബ്രറിയ്ക്കു  വേണ്ടി

ലൈബ്രേറിയൻ                                                             പ്രിൻസിപ്പാൾ
ബൈജു ജോയ്                                                  ഡോ . വർഗ്ഗീസ് പി  ഡാനിയേൽ 

Thursday, October 13, 2016

സർ ,
നമ്മുടെ  ഗവ . സ്കൂളുകളിൽ  ലൈബ്രറി വേണോ  എന്നും  അത്  നന്നായി  നടത്താൻ  ക്വാളിഫൈഡ്  ആയ  ലൈബ്രറിയൻ  വേണോ  എന്നും  ഉള്ള സംശയത്തോടെ യാണ്  കഴിഞ്ഞ  ഭരണകൂടം  അധികാരം  ഇറങ്ങിയത് .

നമ്മുടെ  കേരളത്തിലെ  ഗവ .പ്ലസ്  ടു  സ്കൂളിൽ  പോലും  നമ്മുടെ  വിദ്യാർത്ഥികൾക്ക്  ലൈബ്രറി  സൗകര്യം  ഇല്ല . അത്  ആധുനിക  നിലവാരത്തിൽ  നടത്താൻ  ക്വാളിഫൈഡ്  ആയ  ലൈബ്രേറിയനും  ഇല്ല .
ഗവ . സ്ഥാപന ങ്ങളിൽ  നിന്ന്  ലൈബ്രറി  ആൻഡ്  ഇൻഫോർമേഷൻ  നിൽ  ഡിഗ്രി യും  Post  Graduation നും  നേടിയ  നിരവധി  വിദ്യാർഥികൾ  നല്ല  ഒരു  ജോലി കിട്ടാതെ  നമ്മുടെ  നാട്ടിൽ  ഉണ്ടെന്നും  അറിയാത്തതു  കൊണ്ടല്ല  ഇത്  ഭരണകൂടം  ശ്രദ്ധിക്കാത്തത് . കാരണം  ദിശാബോധം  ഇല്ലാത്ത  ഒരു  ഭരണകൂടംത്തിന്  അതെ  സാധിക്കു  എന്നത്  കൊണ്ടാണ് . ഇപ്പോൾ  വീണ്ടും  പഴയപടി  പ്യൂൺ നെയും  അദ്ധ്യാപകരെയും  അധിക ചുമതല നൽകി  വീണ്ടും  ലൈബ്രറിയുടെ  നശിപ്പിക്കാൻ  ശ്രമിച്ചു തുടങ്ങിയിരിക്കുന്നു .(A.C.D.C.1/40106/16/HSE.01.09.2016 by Joint Director(Academic))

പുതിയ  ഇടതു പക്ഷ  സർക്കാരിൽ  പ്രതീക്ഷ  അർപ്പിക്കുന്നു

Baiju Joy
Platharavila Thekkethil,
Manakala P O Adoor, Pathanamthitta Dist,
Kerala
baijujoy80@gmail.com
8943155044

Tuesday, September 13, 2016



ഓണത്തിനൊരു  കവിത



പൂക്കളം


പാടത്തു നിന്ന്
വെയിൽ കൊണ്ട്
വിയർത്ത കൈകളിലൂടെ
ചാക്കിലുറങ്ങി
ലോറിയിൽ
കയറി
ബൈപാസ്  പലതു
കടന്നു
ചെക്ക്പോസ്റ്റിൽ  ടിപ്പ് കൊടുത്തു
വന്നത് കൊണ്ടാകാം
ഒരു ക്ഷീണം .....

എങ്കിലും
ഈ പൂക്കളത്തിലെ
നിറങ്ങൾ
നമ്മളാകുന്നു

പൂക്കൾക്കിടയിലുള്ള
കളങ്ങൾ
നമുക്കിടയിലുള്ള
അകലങ്ങളും


എങ്കിലും
ഈ  പൂക്കളത്തിലെ
നിറങ്ങളും
കളങ്ങളും
ഒരിക്കലും
ആർക്കും
തകർക്കാൻ ആവാത്ത
വൈവിധ്യത
മാത്രം . 

Wednesday, August 17, 2016

ബഹുമാനപ്പെട്ട  സർ /ടീച്ചർ ,
നമ്മുടെ  വിദ്യാർത്ഥികളെ  ലൈബ്രറി  കൂടുതൽ  ഉപയോഗിക്കാൻ  പ്രോത്സാഹിപ്പിക്കണമേ .
എല്ലാ  ദിവസും  ലൈബ്രറി  സന്ദർശിക്കുന്നത്  ശീലമാക്കുക  എന്ന ആശയം  വിദ്യാർത്ഥികളുടെ  ഇടയിൽ  കൂടുതൽ  ആഴത്തിൽ  വ്യാപിപ്പിക്കുവാൻ  നമ്മൾ  ആഗ്രഹിക്കുന്നു .

എല്ലാ  വിദ്യാർത്ഥി കൾക്കും ലൈബ്രറി മെമ്പർഷിപ്പും ലൈബ്രറി റീഡേഴ്സ്  ടിക്കറ്റും  നൽകാനുള്ള  ക്രമീകരണം  ആയിട്ടുണ്ട് . അതിലേക്കു  എല്ലാ  degree  വിദ്യാർത്ഥികളിൽ  നിന്നും  ഇരുപതു  രുപയും , വിദ്യാർത്ഥികളുടെ പേര്  , ക്ലാസ്, Phone  No , Email ID (Optional ) എന്നിവ   ഉൾപ്പെടെ ലൈബ്രറിയിൽ  നൽകണമേ . ലൈബ്രറി റീഡേഴ്സ്  ടിക്കറ്റ്  ക്രമീകരിച്ച  ശേഷം  പ്രസ്തുത  വിവരം  ക്ലാസ്സിൽ  അറിയിക്കുന്നതാണ് .

 വർഷം  മുതൽ  ലൈബ്രറി  ഏറ്റവും  കൂടുതൽ  ഉപയോഗിച്ച്  പുസ്തകം  വായിക്കുന്ന  വിദ്യാർത്ഥിക്ക് Best  Reader  Award  ഉണ്ടായിരിക്കുന്നതാണ്. 
നോട്ടീസ്
കോളേജ് ലൈബ്രറിയിലേക്ക് ഹൃദ്യമായ സ്വാഗതം .എല്ലാ  വിദ്യാർത്ഥികൾക്കും  ലൈബ്രറിയിൽ  മെമ്പർഷിപ്പ്  ലഭിക്കുന്നതാണ് . ഡിഗ്രി  വിദ്യാർത്ഥികൾക്ക് രണ്ടു പുസ്തകവും  Postgraduate വിദ്യാർത്ഥികൾക്ക്  അഞ്ചു പുസ്തകവും ലൈബ്രറിയിൽ  നിന്ന് ലഭിക്കും . അതിനായി Library Readers  Ticket ലഭിക്കാൻ എല്ലാ ഡിഗ്രി വിദ്യാർത്ഥികളും ഇരുപതു രൂപ നൽകേണ്ടതാണ് .

എല്ലാ ദിവസവും  ലൈബ്രറി  സന്ദർശിക്കുന്നത്  ജീവിതത്തിൽ  ശീലമാക്കുക .

ഈ  വർഷം  മുതൽ  ലൈബ്രറി  ഏറ്റവും  കൂടുതൽ  ഉപയോഗിച്ച്  പുസ്തകം  വായിക്കുന്ന  വിദ്യാർത്ഥിക്ക് Best  Reader  Award  ഉണ്ടായിരിക്കുന്നതാണ്. 

Thursday, August 11, 2016

എൻറെ പുസ്തകം സെൻറ് സ്റ്റീഫൻസ് കോളേജിന് 


                                നമ്മുടെ കോളേജ് ലൈബ്രറിയിൽ  സാമാന്യം വിപുലമായ  ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് . എന്നാൽ ഈ ഗ്രന്ഥ ശേഖരത്തിൻറെ ഗുണമേന്മ വർധിപ്പിച്ചു കൂടുതൽ മികവുള്ളതാക്കി  തീർക്കേണ്ടതുണ്ട് .

                               വിദ്യാർത്ഥികളുടെ  സിലബസ്സിലുള്ള  എല്ലാ ഗ്രന്ഥങ്ങളും ലൈബ്രറിയിൽ പഠനത്തിന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ലൈബ്രറി .എൻറെ പുസ്തകം സെൻറ് സ്റ്റീഫൻസ് കോളേജിന്  എന്ന നൂതന പദ്ധതി യിലൂടെ അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും , കോളേജിന്റെ പൂർവ്വ  അദ്ധ്യാപകരെയും  പൂർവ്വ വിദ്യാർത്ഥികളെയും കോളേജ്   സമീപിക്കുകയാണ് .

                           ഈ  പദ്ധതി യിലൂടെ താങ്കളുടെ  പുസ്തക  ശേഖരത്തിൽ  നിന്നും അമൂല്യവും ഈടുറ്റതുമായ  പുസ്തകങ്ങൾ ലൈബ്രറിയ്ക്കു സംഭാവന യായി നൽകാവുന്നതാണ് . പ്രസ്തുത  പുസ്തകങ്ങൾ  പ്രത്യേക രജിസ്റ്റർ രേഖപ്പെടുത്തുന്നതും  പുസ്തകത്തിൽ ACKNOWLEDGMENT  മുദ്രണം  ചെയ്യുന്നതു മാണ്  . ഈ പുസ്തകങ്ങൾ  അനേകം തലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രയോജന പ്പെടുന്ന  രീതിയിൽ  ലൈബ്രറിയിൽ  ക്രമീകരിക്കുന്നതാണ്

                       താങ്കൾ ലൈബ്രറിയിലേക്ക് തരാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതോടൊപ്പം ഉള്ള ഫോമിൽ രേഖപ്പെടുത്തി  ലൈബ്രറിയിൽ നൽകാവുന്നതാണ് 

Monday, July 25, 2016

പുസ്തകാ സ്വാദന  മത്സരം 
വിജയികൾ 

ഒന്നാം  സമ്മാനം  : ആർദ്ര  മോഹൻ  S 2  BSc Mathematics  
പുസ്തകം  ബാല്യകാല സഖി 

രണ്ടാം  സമ്മാനം : ജാസ്മിൻ ഷിബി  S 4  BCom  
പുസ്തകം :ആടുജീവിതം  

പ്രോത്സാഹന സമ്മാനം 
1 . അതുല്യ എസ്  മോഹൻ  S 2  BSc കെമിസ്ട്രി 
      പുസ്തകം :പഥേർ പാഞ്ചാലി  
2 . അനന്ത വിഷ്ണു  S  2  BSc  ഫിസിക്സ് 
പുസ്തകം :തോന്ന്യാക്ഷരങ്ങൾ  ONV  കുറുപ്പ് 
  
3 . ശരണ്യ  രാജ്  S 2 BCom  ഒരു  ദളിത് യുവതിയുടെ  കദന കഥ  എം  മുകുന്ദൻ 

Wednesday, June 22, 2016



                                           സെൻറ് സ്റ്റീ ഫൻസ്  കോളേജ്    ലൈബ്രറിയുടേയും  ഇംഗ്ലീഷ്ഭാഷാ വിഭാഗത്തിൻറെയും പൗരസ്ത്ഭാഷാ  വിഭാഗത്തിൻറെയും     സംയുക്ത ആഭിമുഖ്യത്തിൽ വായന വാരം   ആചരിച്ചു . വിദ്യാർത്ഥികളെ  വായനയുമായും ലൈബ്രറിയുമായും  ആഴത്തിൽ ബന്ധപ്പെടുത്തുക  എന്ന  ലക്ഷ്യത്തോടെ സാഹിത്യ ക്വിസ്, കേട്ടെഴുത്ത്  മത്സരം  ,വായനാ വബോധ  ക്ലാസ്സ്‌എന്നിവ നടത്ത പ്പെട്ടു  . നിരവധി വിദ്യാർത്ഥികൾ  പങ്കെടുത്തു . പ്രിൻസിപ്പാൾ Dr. Varughese P Daniel, ലൈബ്രേറിയൻ Mr. ബൈജു ജോയി , Ms.ജോളി മലയം , Mr. Liju T Varghese എന്നിവർ   നേതൃത്വും  നൽകി .
പുസ്തക  ആസ്വാദന  മത്സരം  തിങ്കളാഴ്ച്ച  പൂർത്തിയാകും. ബുധനാഴ്ച്ച  സമാപന  സമ്മേളനം  നടക്കും 

 1. സാഹിത്യ ക്വിസ് 
                 ജൂൺ 20 തിങ്കൾ  2.30 ന്  സെമിനാർ ഹാളിൽ വച്ച് സാഹിത്യ ക്വിസ് (English& Malayalam) നടത്തപ്പെടുന്നു . താല്പര്യപ്പെടുന്ന  വിദ്യാർത്ഥികൾ   ലൈബ്രറി യിൽ  പേര് രജിസ്റ്റർ  ചെയ്യണം.

2. പുസ്തകസ്വാദന മത്സരം
                        വിദ്യാർത്ഥികൾ  ലൈബ്രറി യിൽ നിന്ന്  തങ്ങൾക്ക്  താല്പര്യം  ഉള്ള  പുസ്തകങ്ങൾ  തിരഞ്ഞെടുത്തു  ആസ്വാദനം  തയാറാക്കി  ലൈബ്രറി യിൽ നൽകാവുന്നതാണ്‌. അവസാന  തീയതി  ജൂൺ 27, 3.30 P M. ഇംഗ്ലീഷിലും  മലയാളത്തിലും അവലോകനം  തയ്യാറാക്കാവുന്നതാണ്‌ 

3. 
മലയാളത്തിലും ഇംഗ്ലീഷിലും  ഉള്ള  വാക്കുകൾ  കേട്ട് എഴുതുന്ന മത്സരമാണിത്‌. മത്സരം . ഒരു  ഡി പ്പാർ ട്ട് മെൻറ്ൽ  നിന്ന്  3 വിദ്യാർത്ഥികൾ ക്ക്  പങ്കെടുക്കാം. താല്പര്യപ്പെ ടുന്ന  വിദ്യാർത്ഥികൾ  ലൈബ്രറിയിൽ  പേര് രജിസ്റ്റർ  ചെയ്യണം.
4.
  വായിച്ചു വളരുക  ചിന്തിച്ചു വിവേകം  നേടുക എന്ന  സന്ദേശം  എല്ലാ വിദ്യാർഥികളിലും  എത്തിക്കുന്നതിനായി  ഒരു ടീം  എല്ലാ ബിരുദ - ബിരുദാ ന ന്തര  ക്ലാസ്സുകളിൽ  എത്തുകയും സന്ദേശം നൽകുകയും ചെയ്യുന്നതാണ്‌ .

എല്ലാ  മത്സരത്തിലും  ഒന്നും  രണ്ടും  സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക്  സമ്മാന ങ്ങൾ  നല്കുന്നതാണ് 

                                                                                                         
                                                                                                                  പ്രിൻസിപ്പാൾ  

സംഘാ ടകർ : Mr. Liju T Varghese(Department of Malayalam)
                                  Ms. Jolly Malayam (Department of English)
                                  Mr. Baiju Joy ( Librarian UGC )

Thursday, June 16, 2016

                                     സെൻറ് സ്റ്റീഫൻസ്  കോളേജ് , പത്തനാപുരം
നോട്ടീസ്

വായന ദിനവും  വായനാ വാരാഘോഷവും  2016 

                                           സെൻറ് സ്റ്റീ ഫൻസ്  കോളേജ്    ലൈബ്രറിയുടേയും  ഇംഗ്ലീഷ്ഭാഷാ വിഭാഗത്തിൻറെയും പൗരസ്ത്ഭാഷാ  വിഭാഗത്തിൻറെയും     സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 19 വായന ദിനവും  ജൂൺ 19-27 വരെ വായന വാരവും  ആചരിക്കുന്നു .


 1. സാഹിത്യ ക്വിസ് 
                 ജൂൺ 20 തിങ്കൾ  2.30 ന്  സെമിനാർ ഹാളിൽ വച്ച് സാഹിത്യ ക്വിസ് (English& Malayalam) നടത്തപ്പെടുന്നു . താല്പര്യപ്പെടുന്ന  വിദ്യാർത്ഥികൾ   ലൈബ്രറി യിൽ  പേര് രജിസ്റ്റർ  ചെയ്യണം.

2. പുസ്തകസ്വാദന മത്സരം
                        വിദ്യാർത്ഥികൾ  ലൈബ്രറി യിൽ നിന്ന്  തങ്ങൾക്ക്  താല്പര്യം  ഉള്ള  പുസ്തകങ്ങൾ  തിരഞ്ഞെടുത്തു  ആസ്വാദനം  തയാറാക്കി  ലൈബ്രറി യിൽ നൽകാവുന്നതാണ്‌. അവസാന  തീയതി  ജൂൺ 27, 3.30 P M. ഇംഗ്ലീഷിലും  മലയാളത്തിലും അവലോകനം  തയ്യാറാക്കാവുന്നതാണ്‌ 

3. കേട്ടെഴുത്ത്  മത്സരം 
മലയാളത്തിലും ഇംഗ്ലീഷിലും  ഉള്ള  വാക്കുകൾ  കേട്ട് എഴുതുന്ന മത്സരമാണിത്‌. മത്സരം ജൂൺ 22  ബുധനാഴ്ച്ച  2.30 P M നു  സെമിനാർ ഹാളിൽ വച്ച് നടത്ത പ്പെ ടുo . ഒരു  ഡി പ്പാർ ട്ട് മെൻറ്ൽ  നിന്ന്  3 വിദ്യാർത്ഥികൾ ക്ക്  പങ്കെടുക്കാം. താല്പര്യപ്പെ ടുന്ന  വിദ്യാർത്ഥികൾ  ലൈബ്രറിയിൽ  പേര് രജിസ്റ്റർ  ചെയ്യണം.
4.വായനാ വബോധ  ക്ലാസ്സ്‌
  വായിച്ചു വളരുക  ചിന്തിച്ചു വിവേകം  നേടുക എന്ന  സന്ദേശം  എല്ലാ വിദ്യാർഥികളിലും  എത്തിക്കുന്നതിനായി  ഒരു ടീം  എല്ലാ ബിരുദ - ബിരുദാ ന ന്തര  ക്ലാസ്സുകളിൽ  എത്തുകയും സന്ദേശം നൽകുകയും ചെയ്യുന്നതാണ്‌ .

എല്ലാ  മത്സരത്തിലും  ഒന്നും  രണ്ടും  സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക്  സമ്മാന ങ്ങൾ  നല്കുന്നതാണ് 

                                                                                                         
                                                                                                                  പ്രിൻസിപ്പാൾ  

സംഘാ ടകർ : Mr. Liju T Varghese(Department of Malayalam)
                                  Ms. Jolly Malayam (Department of English)
                                  Mr. Baiju Joy ( Librarian UGC )

                                       സെൻറ് സ്റ്റീ ഫൻസ്  കോളേജ് , പത്തനാപുരം
നോട്ടീസ്
വായന ദിനവും  വായന വാരവും 2016 

                                     സെൻറ് സ്റ്റീഫൻസ്  കോളേജ് ലൈബ്രറിയുടേയും  ഇംഗ്ലീഷ്  ഡി പ്പാർ ട്ട് മെൻറ്  പൌരസ്ത്യ  ഭാഷ ഡി പ്പാർ ട്ട് മെൻറ്  എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തിൽ  ജൂൺ 19 വായന ദിനവും  വായന വാരവും  ആചരിക്കുന്നു .
1. വായനവബോധ  ക്ലാസ്സ്‌
  വായിച്ചു വളരുക  ചിന്തിച്ചു വിവേകം  നേടുക എന്ന  സന്ദേശം  എല്ലാ വിദ്യാർഥികളിലും  എത്തിക്കുന്നതിനായി  ഒരു ടീം  എല്ലാ ബിരുദ - ബിരുദാ ന ന്തര  ക്ലാസ്സുകളിൽ  എത്തുകയും സന്ദേശം നൽകുകയും ചെയ്യുന്നതാണ്‌ .
 1. സാഹിത്യ ക്വിസ് 
                 ജൂൺ 20 തിങ്കൾ  2.30 ന്  സെമിനാർ ഹാളിൽ വച്ച് സാഹിത്യ ക്വിസ് (English& Malayalam) നടത്തപെടുന്നു . താല്പര്യപെടുന്ന  വിദ്യാർഥികൾ  ലൈബ്രറി യിൽ  പേര് രജിസ്റ്റർ  ചെയ്യണം.

2. Book Review Writing Competition.
                        വിദ്യാർഥികൾ  ലൈബ്രറി യിൽ നിന്ന്  തങ്ങൾക്ക്  താല്പര്യം  ഉള്ള  പുസ്തകങ്ങൾ  തിരഞ്ഞെടുത്തു  ആസ്വാദനം  തയാറാക്കി  ലൈബ്രറി യിൽ നല്കാവുന്നതാണ് . അവസാന  തീയതി  ജൂൺ 27, 3.30 P M. ഇംഗ്ലീഷിലും  മലയാളത്തിലും Review തയ്യാ റ ക്കവുനതാണ് .

3. കേട്ടെഴുത്ത്  മത്സരം 
മലയാളത്തിലും ഇംഗ്ലീഷിലും  ഉള്ള  വാക്കുകൾ  കേട്ട് എഴുതുന്ന മത്സരമാണിത്‌. ജൂൺ 22  ബുദ നാഴ്ച്ച  2.30 P M നു  സെമിനാർ ഹാളിൽ വച്ച് നടത്ത പെടുന്നു . ഒരു  ഡി പ്പാർ ട്ട് മെൻറ്ൽ  നിന്ന്  3 വിദ്യാർത്ഥികൾ ക്ക്  പങ്കെടുക്കാം. താല്പര്യപെടുന്ന  വിദ്യാർഥികൾ  ലൈബ്രറി യിൽ  പേര് രജിസ്റ്റർ  ചെയ്യണം.
എല്ലാ  മത്സരത്തിലും  ഒന്നും  രണ്ടും  സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക്  സമ്മാന ങ്ങൾ  നല്കുന്നതാണ് 
പ്രിൻസിപ്പൽ 

Co ordination: Sri. Liju T Varghese(Department of Malayalam)



Saturday, May 7, 2016


ജിഷ  ഇന്നും  ജീവിക്കുന്നു

അനുകമ്പ യും  കരുണയും  സഹതാപവും  ചാരിറ്റി യും  ഒക്കെ  കാലഹരണ പ്പെ ട്ട  വാക്കുകളയിരിക്കുന്നു .....!
ആഴത്തിൽ  വേരുകളില്ലാതെ  ധരമം ..ഭിക്ഷ (Charity)  കൊടുത്തു  തടിയുരാനുള്ള  ഒരു  വഴി  എന്നതിനേക്കാൾ  സ്ഥായിയാ  എന്ത്  മാറ്റമാണ്  അത് ഉണ്ടാക്കുനത് ...????

ജിഷ യുടെ  ദാരുണമായ  കൊലപാതകത്തിന്  ഉത്തരവാദികൾ  കേരള  സമൂഹ  മനസാക്ഷി  തന്നെയാണ്

അതുകൊണ്ടല്ലേ  നാലു ദിവസത്തിന്  ശേഷവും  പോസ്ടുമാര്ട്ടം   റിപ്പോർട്ടും  കൃത്യമായ  Enquiry നടക്കാ ഞ്ഞത്

ജിഷ  ഒരു  പെൺകുട്ടിയും  ഒരു  ദളിത്‌  യുവതിയുമാണ് ...

 പുറമ്പോക്കിൽ  പൊട്ടിയടരുന്ന  ഭിത്തികുള്ളിൽ ...അടയ്ക്കാനൊരു  വാതിൽ ഇല്ലാത്ത  വീട്ടിൽ താമസിക്കുന്നവൾ ..
മനസിൻറെ  ബലം കുറഞ്ഞ മാതാവിനൊപ്പം  പാര്ക്കുന്നവൾ ....
ബസിൽ  കയറാൻ  പണം ഇല്ലാതെ  ചിലപ്പോൾ  നിശബദമായി  നടന്നു  നീങ്ങുന്നവൾ ......
രാവിലെ  മുതൽ  ഒന്നും  കഴിക്കനിലാതെ  ആരോടും  ഒന്നും  പറയാതെ  ജീവിച്ചവൾ ....
ഇവയാണ്  ജിഷയുടെ കൊലപാതകിയെ  കണ്ടെത്താനുള്ള  അന്വേഷണ ത്തെ  നിയന്ത്രിക്കുന്ന  രാഷ്ട്രീയം ........!!!

കേരള  സമൂഹം ഇന്നും ജാതിയുടെയും  സമ്പത്തിന്റെയും  മതത്തിന്റെയും  അടിസ്ഥാനത്തിലാണ്  ഇന്നും  21 നുറ്റ്‌ണ്ടിൽ  പ്രവർത്തി കുന്നത്
ഈ  Margin നു  അപ്പുറമായി  ചിന്തിക്കാ നുള്ള  ശേഷി  നമുക്ക്  എന്ന്  ഉണ്ടാകും ...????
വാതിൽ  ഇല്ലാതെ  പൊളി ഞ്ഞു  വീഴുന്ന  ഭിത്തി കൾക്ക് ഉള്ളിൽ   ധാരാളം  ജിഷകൾ  ഉണ്ടെന്നു  നമ്മൾ ക്ക്  അറിയാമോ ????
ക്ലാസിൽ  അടുത്തിരിക്കുന്ന  യാൾ  ഒന്നും  കഴിച്ചിട്ടില്ല  എന്ന്  തിരിച്ചറി യാൻ  സഹയിക്കുന്ന  വിദ്യാഭാസം  നമുക്ക്  എന്ന്  കിട്ടും ????

Saturday, April 23, 2016




Extension Activity

അവധിക്കാല  കളിക്കുട്ടത്തിന്റെ ഓർമ്മക്കായി  സ്നേഹപൂർവ്വം 

സെൻറ് സ്റ്റീ ഫൻസ്  കോളേജ് ലൈബ്രറി , പത്തനാപുരം

Sunday, March 6, 2016

സെൻറ് സ്റ്റീ ഫൻസ്  കോളേജ് , പത്തനാപുരം
കോളേജ് ലൈബ്രറി

അവധിക്കാല  കളിക്കുട്ടം

(An extension activity sponsored by University Grant Commission, New Delhi)

സ്ഥലം : സെൻറ് സ്റ്റീ ഫൻസ്  കോളേജ് , പത്തനാപുരം കോളേജ് ലൈബ്രറി

തിയതി : ഏപ്രിൽ 11-14,2016

ദർശ ന രുപീ കരണം കുട്ടികളിൽ  എന്നാ മുഖ്യ വിഷയത്തെ  ആസ്പദമാക്കി
കളികൾ , ഫിലിം , പുസ്തക വായന ,, ന്യൂസ്‌ പേപ്പർ വിശകലനം ,  കമ്പ്യൂട്ടർ &ഇന്റർനെറ്റ്‌  പരിചയം , പഠന ടിപ്സ് കൾ , സംവാദ ങ്ങൾ  തുടങ്ങി യവ  ഉണ്ടായിരിക്കും

പ്രവേശനം സൌജന്യമാണ് . ആദ്യം  രജിസ്റ്റർ  ചെയ്യുന്ന 25 ഹൈ സ്കൂൾ വിദ്യാർത്ഥികൾക്  പ്രവേശനം  ഉണ്ടായിരിക്കു ന്നതാണ് . മാർച്ച്‌  31 ന്  മുൻ മ്പ യി  താഴെ പറയുന്ന വിലാസത്തിൽ ബന്ധപെടനം . ലൈബ്രറി യൻ (UGC), സെൻറ് സ്റ്റീ ഫൻസ്  കോളേജ് , മാലൂർ  കോളേജ്  പി  ഒ പത്തനാപുരം 689695   ഫോൺ :8943155044 , 0475-2351185

എന്ന്
Dr  Varughese  P Daniel                                          ബൈജു  ജോയ്
                       
                             PRINCIPAL                                                         LIBRARIAN(UGC)



Tuesday, January 12, 2016

നോട്ടീസ്
കോളേജ്  ലൈബ്രറി യുടെ  ആഭിമുഖ്യത്തിൽ Readers Forum ഇന്ന് 2.30 ന് സെൻട്രൽ ലൈബ്രറി ൽ  വച്ച്   നടത്ത പെടുന്നതാണ് . പുതിയ പുസ്തക അടുത്തറിയാനും മനസിലാക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . താല്പര്യം ഉള്ള  എല്ലാ വിദ്യാർത്ഥികളും  തക്ക സമയത്തിന്  എത്തി ചേരണമെന്ന്  താൽ പരിയപെടുന്നു .
Readers Forum നു  വേണ്ടി

Librarian