Monday, April 27, 2020

മലയാള സാഹിത്യം

  1.  ഒറ്റക്കാലുള്ള  പ്രേതം,  ജി  ആർ  ഇന്ദുഗോപൻ 
  2. വസന്തത്തിൽ  തരിശാകുന്ന  പൂമരം,  ഷീബ ഈ കെ 
  3. നഷ്ട നായികാ  വിനു എബ്രഹാം 
  4. വർത്തമാനം  ബി  എം  സുഹറ 
  5. മഞ്ഞ വെയിൽ മരണങ്ങൾ,  ബെന്യാമിൻ 
  6. ദൈവകിളി , അജീഷ് പച്ചട്ടു 
  7. ഫാൻറേം ബാത്ത്,  ഷാഹിന  ഇ  കെ 
  8. നീല തീവണ്ടി ,ഷാഹിന  ഇ  കെ 
  9. അശരണരുടെ  സുവിശേഷം , ഫ്രാൻസിസ്  നൊറോണ 
  10. കക്കുകളി ,ഫ്രാൻസിസ്  നൊറോണ 
  11. തൊട്ടപ്പൻ ,ഫ്രാൻസിസ്  നൊറോണ 
  12. വിശുദ്ധ  മഗ്‌ദല  മരിയ ത്തിന്റെ  പള്ളി , വിനോയ് തോമസ് 
  13. ബുധിനി,  സാറ  ജോസഫ് 
  14. ഉപ്പന്റെ  കൂവൽ  വരയ്ക്കുന്നു  മോഹൻ കൃഷ്ണൻ  കാലടി, കവിത  
  15. മീന്കാരൻ മോഹൻ കൃഷ്ണൻ  കാലടി, കവിത  
  16. ഐഡന്റിറ്റി  കാർഡ് , എ സ്  ജോസഫ് , കവിത 
  17. നീല ലോഹിതം  ഷീബ  ഈ  കെ 
  18. നേത്രോന്മീലന ,കെ  ആർ  മീര 
  19. ഐവറി ത്രോൺ, മനു  എ സ്  പിള്ള 
  20. ആലിയ , സേതു 
  21. വരും കാലം , മലയ ത്ത  അപ്പുണ്ണി 
  22. ഇതാ  ഒരു  ടെക്കി , ചന്ദ്ര മതി 
  23. പന്തിഭോജനം , സന്തോഷ്  ഏച്ചിക്കാനം 
  24. ചരിത്രത്തെ  അഗാധമാക്കിയ  ഗുരു , കെ  പി  അപ്പൻ 
  25. ഒരു  തൈ  നടുമ്പോൾ,  ഒ എൻ  വി ( കവിത )
  26. കുഞ്ഞേ  മുലപ്പാൽ  കുടിക്കരുത്,  കടമ്മനിട്ട ( കവിത )
  27. നിനക്ക്  എ  അയ്യപ്പൻ ( കവിത )
  28. ചാഞ്ഞു  പെയ്യുന്ന  മഴ , റോസ്  മേരി ( കവിത )
  29. മൊബൈൽ  ഫോൺ , റഫീക്  അഹമ്മദ് ( കവിത )
  30. കടൽ  തീര്ത്തു  ഒ വി  വിജയൻ 
  31. ഹിഗുവറ്റ , എ ൻ  എ സ് മാധവൻ ,
  32. തല്പം , സുഭാഷ്  ചന്ദ്രൻ 
  33. ഉമ്മാച്ചു , ഉറൂബ് 
  34. മലയാളം കമ്പ്യൂട്ടിങ് , വി  കെ  ആദര്ശ് 
  35. മാധ്യമം  മൗലികതയും  നിരാകരണവും,  ശ്രീധരൻ 
  36. മാധ്യമവും  മലയാള  സാ ഹി ത്യവും , എ  വി  തോമസ് 
  37. മലയാളവും  ഇന്റെർനെറ്റുവും  സുനിത  ടി വി 
  38. സൈബർ  മലയാളം ,സുനിത  ടി വി 
  39. ഭാഷയും  ഭരണ ഭാഷയും , വിളക്കുടി  രാജേന്ദ്രൻ 
  40. ഭാഷാശുദ്ധിയും ഭരണ ഭാഷയും , വിളക്കുടി  രാജേന്ദ്രൻ 
  41. ഭരണ ശബ്‌ദവലി ,
  42. ഭാഷ  ശുദ്ധി  സംശയ പരിഹാരം  പന്മന  രാമചന്ദ്രൻ 
  43. തായ്മൊഴി , എം  എ ൻ  കാരശേരി 
  44. ഭരണ ഭാഷ  പ്രശ്നങ്ങൾ , എ  വി  തോമസ് 
  45. തർജമയുടെ  താക്കോൽ  സി  പി  വാസുദേവ 
  46. മോഹ മഞ്ഞ  കെ  ആർ  മീര 
  47. വേരുകൾ , മലയാറ്റൂർ 




















Thursday, March 14, 2019

സെൻറ്  സ്റ്റീഫൻസ്  കോളേജ്, പത്തനാപുരം .
കോളേജ്  ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ Summer Internship Programme ഏപ്രിൽ 1  മുതൽ 1 2  വരെ സംഘടിപ്പിക്കുന്നു .

Computer  ,Internet , library Technology,Leadership, Reading , Research  എന്നി  മേഖല കളിൽ  പരിശീലനം  നൽകും .

പ്രവേശന ഫീസ്  ഉണ്ടായിരിക്കുന്നതല്ല .

താല്പര്യമുള്ള  വിദ്യാർഥികൾ  March 25 ന്  മുൻമ്പായി ലൈബ്രറിയിൽ  രജിസ്റ്റർ  ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന  പത്തു  വിദ്യാർത്ഥികൾക്ക്  പ്രവേശനം  ലഭിക്കും


ലൈബ്രേറിയൻ (U G C)                                                                          പ്രിൻസിപ്പാൾ 

Friday, June 8, 2018

വിദ്യാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് 
വായനാ ശീലം വികസിപ്പിക്കുക എന്നത് കലാലയ ജീവിതത്തിന്റെ പ്രധാന ഘടകമാണ്. കോളേജിലെ പഠനകാലത്തു  മനപ്പൂർവമായി വായന ശീലം വളർത്തിയെടുക്കാൻ  ഓരോ വിദ്യാർത്ഥിയും ശ്രദ്ധിക്കണം.  ആയതിനായി  വളരെ ക്രമീകൃതമായ ലൈബ്രറി കോളേജിൽ പ്രവർത്തിക്കുന്നു. 

രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലര വരെ  തുടർച്ചയായി ലൈബ്രറി പ്രവർത്തിക്കുന്നു.  വിവിധ വിഷയങ്ങളിലെ ഈടുറ്റ പുസ്തകങ്ങൾ , റഫറൻസ് പുസ്തകങ്ങൾ, ജേര്ണലുകൾ, മാഗസിനുകൾ,  ന്യൂസ് പേപ്പർ,  ഇ ജേര്ണലുകൾ , ഇ ബുക്കുകൾ , യു ജി സി ഇന്ഫലിബിനെറ്റ്,  ഇന്റർനെറ്റ്,  സ്പെഷ്യൽ  പുസ്തക ശേഖരണങ്ങളായ കരിയർ കൗൺസിലിങ്, റെമെ ഡിയ ൽ  കോച്ചിങ്, യു ജി സി നെ റ്റ് കോച്ചിങ്  തുടങ്ങിയ അനവധി സൗകര്യങ്ങൾ  ലൈബ്രറിയിലുണ്ട് 

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ അന്വേഷിക്കാനും കണ്ടെത്താനുമുള്ള  സംവിധാനം (O P A C),ഫോട്ടോസ്റ്റാറ്റ് പ്രിന്റിങ് (only for Library documents) തുടങ്ങിയ സേവനങ്ങളും  ലഭ്യമാണ്  

ലൈബ്രറിയെ വിദ്യാർത്ഥികളുമായി  ബന്ധപ്പെടുത്തുന്നതിനായി  റീഡേഴ്സ് ഫോറം , ലിറ്റററി ക്ലബ്, ലൈബ്രറി വോള ണ്ടി യേഴ്സ് ,  മികച്ച  വായനക്കാർക്കുള്ള  അവാർഡ്,  വിവിധ മത്സരങ്ങൾ, സമ്മർ ഇന്റേൺഷിപ്പ്  പ്രോഗ്രാം, ലൈബ്രറി ഓറിയന്റഷന് പ്രോഗ്രാം, ഇൻഫർമേഷൻ ലിറ്ററസി ട്രെയിനിങ്  മുതലായവ  ക്രമീകരിച്ചു  വരുന്നു .
ഈ പ്രവർത്തങ്ങളുടെ പൊതുവായ ലക്ഷ്യം  ഓരോ വിദ്യാര്ഥിയിലും  വായന ശീലവും  ഗവേഷണ  മനസ്സും വളർത്തിയെടുക്കുക  എന്നതാണ് .

ജൂൺ 19 വായനാദിനമായും തുടർന്ന് ഒരാഴ്ച വായന വാ രമായും  ആചരിക്കുന്നു  വായനയിൽ  വളരാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ എന്ന്  ആശംസിക്കുന്നു 

Sunday, March 25, 2018

St Stephens College, Pathanapuram
College Library


Workshop on Blogging

കോളേജ്  ലൈബ്രറിയുടെ  ആഭിമുഖ്യത്തിൽ ബ്ലോഗിനെ  കുറിച്ച്  ഏപ്രിൽ 5&6 തീയതികളിൽ രണ്ടു  ദിവസത്തെ  പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു . താൽപ്പര്യമുള്ള  വിദ്യാർത്ഥികൾ  തങ്ങളുടെ  പേര്  ലൈബ്രറിയിൽ  രജിസ്റ്റർ ചെയ്യണം, ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന  പത്തു  വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയിൽ  പങ്കെടുക്കാൻ  അവസരം ലഭിക്കും . Registration  Fees  200 രൂപ  ആയിരിക്കും


പ്രിൻസിപ്പാൾ 

Monday, July 24, 2017

ആദരണീയനായ അച്ചൻ/ സർ/ മാഡം/
സെൻറ്  സ്റ്റീഫൻസ് കോളേജിൻറെ  മംഗള  ആശംസകൾ .
താങ്കളിലൂടെ കോളേജിന്  ലഭിച്ച നല്ല നേതൃത്വത്തെ  ഓർത്ത്  ദൈവത്തെ  മഹത്വപ്പെടുത്തുന്നു . തുടർന്നും കോളേജിന്റെ  വളർച്ചയിൽ  താങ്കളുടെ  പങ്കാളിത്തവും  പ്രാർത്ഥനയും ഞങ്ങൾ  ആഗ്രഹിക്കുന്നു .  ഇക്കഴിഞ്ഞ NAAC Re-Accreditation നിൽ B Grade  with CGPA 2.80 കരസ്ഥമാക്കാൻ  ഇടയായി . ഇനിയും  കോളേജിന്റെ  നിലവാരം  കൂടുതൽ  വികസിപ്പിക്കേണ്ടതുണ്ട്  അതിനായുള്ള  പരിശ്രമത്തിലാണ്  കോളേജ്.

കോളേജ് ലൈബ്രറി  അദ്ധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും  അക്കാദമിക്  നിലവാരം  വർദ്ധിപ്പിക്കുന്നതിൽ സുപ്രധാനമാണെല്ലോ. 27618 പുസ്തകങ്ങളുള്ള  ഒരു  ലൈബ്രറി  നമുക്കുണ്ട്.  എന്നാൽ  കാലോചിതമായി  കൂടുതൽ  ഗുണമേന്മ യുള്ള  പുസ്തകങ്ങൾ  ശേഖരിച്ചു 40000 പുസ്തകങ്ങളുള്ള  ലൈബ്രറിയാക്കി  ഇതിനെ  മാറ്റിയെടുക്കാൻ  ആഗ്രഹിക്കുന്നു .   ഈ  പരിശ്രമത്തിൽ  താങ്കളുടെ പങ്കാളിത്തം  പ്രതീക്ഷിക്കുന്നു . താങ്കളുടെ പുസ്തക ശേഖരത്തിൽ  നിന്നോ പുസ്തകം  വാങ്ങി നൽകിയോ  ഈ പരിശ്രമത്തിൽ  പങ്കാളി യാകാവുന്നതാണ്
Library Stock Verification(2014)  ൽ കുറച്ചു പുസ്തകങ്ങൾ  നഷ്ടപ്പെട്ടതായി  കാണുന്നു താങ്കളുടെ സമക്ഷം  ലൈബ്രറിയിലെ  ഏതെങ്കിലും  പുസ്തകം ഉണ്ടെങ്കിൽ  അവയും  തിരികെ നൽകാൻ ശ്രദ്ധിക്കണമേ  (കൂടുതൽ വിവരങ്ങൾക്ക്  ഇതോടൊപ്പം വെയ്ക്കുന്ന  കുറിപ്പ്  കാണുക)

എന്ന്
സ്നേഹപൂർവ്വം
പ്രിൻസിപ്പാൾ 

Wednesday, June 14, 2017

സെൻറ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം

നോട്ടീസ്

വായന ദിനവും  വായന വാരവും 2017

                                                                      സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയുടെയും  റീഡേഴ്സ് ഫോറത്തിൻറെയും ഇംഗ്ലീഷ്  ഭാഷാ  വിഭാഗത്തിൻറെയും   പൗരസ്ത്യഭാഷാ വിഭാഗത്തിൻറെയും  സംയുക്ത ആഭിമുഖ്യത്തിൽ  ജൂൺ 19 വായന ദിനവും  ജൂൺ 19-24 വരെ വായനവാരവും  ആചരിക്കുന്നു .

1. ഉപന്യാസ മൽസരം 
            "വായനയും നവമാധ്യമങ്ങളും" എന്ന വിഷയത്തിൽ ജൂൺ 19  തിങ്കൾ  2.00 ന്  ലൈബ്രറിയിൽ  വച്ച് ഉപന്യാസ മൽസരം നടത്തപ്പെടുന്നു.       
താല്പര്യപ്പെടുന്ന  വിദ്യാർഥികൾ  ലൈബ്രറി യിൽ  പേര് രജിസ്റ്റർ  ചെയ്യേണ്ടാതാണ്  .

2. പോസ്റ്റർ /കൊളാഷ്‌ മൽസരം
വായനയുടെ പ്രാധാന്യം  ഉൾക്കൊള്ളുന്ന  പോസ്റ്റർ /കൊളാഷ്‌  തയാറാക്കി  ലൈബ്രറിയിൽ  നൽകാവുന്നതാണ് . ഒരു ക്ലാസ്സിൽ നിന്ന് ഒരു ടീം ന്  പങ്കെടുക്കാം . ജൂൺ 2 2  വൈകിട്ട് 3 .3 0  ന്  മുൻപായി  പോസ്റ്റർ /കൊളാഷ്‌ ലൈബ്രറിയിൽ  നൽകേണ്ടാതാണ് .


3. ക്വിസ് മത്സരം 
            ജൂൺ19  മുതൽ 23 വരെയുള്ള  പത്ര മാധ്യമങ്ങളിലെ  വാർത്തകളെ  മുൻനിർത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു . ജൂൺ 2 3 ന് 2.30   സെമിനാർ ഹാളിലാണ്   ക്വിസ്മത്സരം നടത്തപ്പെടുന്നത് . ഒരു  ഡിപ്പാർട്മെന്റിൽ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന്  രണ്ടു പേർ അടങ്ങുന്ന ഒരു  ടീമിന്  ന് പങ്കെടുക്കാം. ടീം അംഗങ്ങൾ പേര്   മുൻകൂട്ടി  ലൈബ്രറി യിൽ  പേരുകൾ  രജിസ്റ്റർ  ചെയ്യേണ്ടാതാണ് .
4 . പുസ്തക എക്സിബിഷൻ 
പോസ്റ്റർ  മത്സരത്തിൽ  നിന്ന്  തിരഞ്ഞെടുത്തവയുടെ പ്രദർശനവും  പുസ്തകങ്ങളുടെ എക്സിബിഷനും  ജൂൺ 23ന് ലൈബ്രറിയിൽ  ഉണ്ടായിരിക്കുന്നതാണ് 

                                       എല്ലാ  മത്സരത്തിലും  ഒന്നും  രണ്ടും  സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക്  സമ്മാന ങ്ങൾ  നല്കുന്നതാണ്


                                                                                           
                                                                                         പ്രിൻസിപ്പാൾ

Co-ordinatiors: Mr. Liju T Varghese(Department of Malayalam)
                        Ms. Jolly Malayam (Department of English)
                        Mr. Baiju Joy ( Librarian)
തീയതി 

Monday, March 20, 2017

സെൻറ്  സ്റ്റീഫൻസ്  കോളേജ് , പത്തനാപുരം 
കോളേജ്  ലൈബ്രറി 
അവധിക്കാല  കളിക്കൂട്ടം 
സ്ഥലം സെൻറ്  സ്റ്റീഫൻസ്  കോളേജ് , പത്തനാപുരം 
തീയതി  2017 ഏപ്രിൽ 26,27,28
ദർശന  രൂപീകരണം  കുട്ടികളിൽ  എന്ന  മുഖ്യ  വിഷയത്തെ വിഷയത്തെ  ആസ്പദമാക്കി കളികൾ , ഫിലിം , പുസ്തക വായന , ന്യൂസ് പേപ്പർ  വിശകലനം , കമ്പ്യൂട്ടർ  ഇന്റർനെറ്റ്  പരിചയം  പഠന ടിപ്‌സുകൾ  സംവാദങ്ങൾ 

പ്രവേശനം  സൗജന്യം 

ആദ്യം  രജിസ്റ്റർ  ചെയ്യുന്ന  20 ഹൈസ്ക്കൂൾ  വിദ്യാർത്ഥികൾക്ക്  പ്രവേശനം  ഉണ്ടായിരിക്കുന്നതാണ് .
മാർച്ച് 31 ന്  മുൻമ്പ്  താഴെ  പറയുന്ന  വിലാസത്തിൽ  ബന്ധപ്പെടുക 
ലൈബ്രേറിയൻ (UGC), സെൻറ്  സ്റ്റീഫൻസ്  കോളേജ്, മാലൂർ  കോളേജ്  പി  ഒ   പത്തനാപുരം 689695 ഫോൺ  8943155044, 04752351185

ബൈജു ജോയ്                                                                  ഡോ . വർഗ്ഗിസ്  പി  ഡാനിയേൽ 
കൺവീനർ & ലൈബ്രേറിയൻ (UGC)                       പ്രിൻസിപ്പാൾ