Thursday, August 11, 2016

എൻറെ പുസ്തകം സെൻറ് സ്റ്റീഫൻസ് കോളേജിന് 


                                നമ്മുടെ കോളേജ് ലൈബ്രറിയിൽ  സാമാന്യം വിപുലമായ  ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് . എന്നാൽ ഈ ഗ്രന്ഥ ശേഖരത്തിൻറെ ഗുണമേന്മ വർധിപ്പിച്ചു കൂടുതൽ മികവുള്ളതാക്കി  തീർക്കേണ്ടതുണ്ട് .

                               വിദ്യാർത്ഥികളുടെ  സിലബസ്സിലുള്ള  എല്ലാ ഗ്രന്ഥങ്ങളും ലൈബ്രറിയിൽ പഠനത്തിന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ലൈബ്രറി .എൻറെ പുസ്തകം സെൻറ് സ്റ്റീഫൻസ് കോളേജിന്  എന്ന നൂതന പദ്ധതി യിലൂടെ അദ്ധ്യാപകരേയും വിദ്യാർത്ഥികളെയും , കോളേജിന്റെ പൂർവ്വ  അദ്ധ്യാപകരെയും  പൂർവ്വ വിദ്യാർത്ഥികളെയും കോളേജ്   സമീപിക്കുകയാണ് .

                           ഈ  പദ്ധതി യിലൂടെ താങ്കളുടെ  പുസ്തക  ശേഖരത്തിൽ  നിന്നും അമൂല്യവും ഈടുറ്റതുമായ  പുസ്തകങ്ങൾ ലൈബ്രറിയ്ക്കു സംഭാവന യായി നൽകാവുന്നതാണ് . പ്രസ്തുത  പുസ്തകങ്ങൾ  പ്രത്യേക രജിസ്റ്റർ രേഖപ്പെടുത്തുന്നതും  പുസ്തകത്തിൽ ACKNOWLEDGMENT  മുദ്രണം  ചെയ്യുന്നതു മാണ്  . ഈ പുസ്തകങ്ങൾ  അനേകം തലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രയോജന പ്പെടുന്ന  രീതിയിൽ  ലൈബ്രറിയിൽ  ക്രമീകരിക്കുന്നതാണ്

                       താങ്കൾ ലൈബ്രറിയിലേക്ക് തരാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ പേരും മറ്റു വിവരങ്ങളും ഇതോടൊപ്പം ഉള്ള ഫോമിൽ രേഖപ്പെടുത്തി  ലൈബ്രറിയിൽ നൽകാവുന്നതാണ് 

No comments:

Post a Comment