Tuesday, September 13, 2016



ഓണത്തിനൊരു  കവിത



പൂക്കളം


പാടത്തു നിന്ന്
വെയിൽ കൊണ്ട്
വിയർത്ത കൈകളിലൂടെ
ചാക്കിലുറങ്ങി
ലോറിയിൽ
കയറി
ബൈപാസ്  പലതു
കടന്നു
ചെക്ക്പോസ്റ്റിൽ  ടിപ്പ് കൊടുത്തു
വന്നത് കൊണ്ടാകാം
ഒരു ക്ഷീണം .....

എങ്കിലും
ഈ പൂക്കളത്തിലെ
നിറങ്ങൾ
നമ്മളാകുന്നു

പൂക്കൾക്കിടയിലുള്ള
കളങ്ങൾ
നമുക്കിടയിലുള്ള
അകലങ്ങളും


എങ്കിലും
ഈ  പൂക്കളത്തിലെ
നിറങ്ങളും
കളങ്ങളും
ഒരിക്കലും
ആർക്കും
തകർക്കാൻ ആവാത്ത
വൈവിധ്യത
മാത്രം . 

No comments:

Post a Comment